Punjab; ഭഗവന്ത് മാൻ സർക്കാരിന് എതിരെ പഞ്ചാബ് ഹൈക്കോടതി; വി‌ഐപി സുരക്ഷ പുനഃസ്ഥാപിക്കണം

ഭഗവന്ത് മാൻ സർക്കാരിന് എതിരെ പഞ്ചാബ് ഹൈക്കോടതി. പഞ്ചാബില്‍ വി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.

423 വി.ഐ.പികളുടെയും സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് കോടതി. ജൂൺ 7 ന് സുരക്ഷ പുനഃസ്ഥാപിക്കും എന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. സംസ്ഥാന സർക്കാർ സുരക്ഷ പിൻവലിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സിദ്ദു മൂസെ വാല കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here