Akshay Kumar: അല്ലു ഉറപ്പായും എനിക്കൊപ്പം അഭിനയിക്കണം: അക്ഷയ് കുമാര്‍

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ(Akshay Kumar) അടുത്ത ചിത്രം അല്ലു അര്‍ജുനൊപ്പമെന്ന്(Allu Arjun) റിപ്പോര്‍ട്ട്. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ റിലീസുമായ ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് സംബന്ധിച്ച സൂചന നല്‍കിയത്. തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

തെന്നിന്ത്യന്‍-ഉത്തരേന്ത്യന്‍ സിനിമകളെന്ന വേര്‍ തിരിവില്ല. സിനിമകള്‍ ചെയ്യുന്നത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അല്ലു അര്‍ജുന്‍ ഉറപ്പായും എനിക്കൊപ്പം അഭിനയിക്കണമെന്നും മറ്റ് സൗത്ത് ഇന്ത്യന്‍ അഭിനേതാക്കള്‍ക്കൊപ്പവും താന്‍ അഭിനയിക്കേണ്ടതായി വരുമെന്നായിരുന്നു അക്ഷയ് കുമാര്‍ മറുപടി നല്‍കിയത്.

അക്ഷയ് കുമാറിന്റെ ‘സാമ്രാട്ട് പൃഥ്വിരാജ്’ നാളെ തിയേറ്ററുകളില്‍ എത്തും. സാമ്രാജ് പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥയ്ക്ക് തുടക്കം മുതലേ എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നുവെങ്കിലും അതിനെയൊക്കെ മറികടന്നു കൊണ്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സാമ്രാജ് പൃഥ്വിരാജ് ചൗഹാന്റെ ചരിത്ര പ്രണയ കഥയാണ് ‘പൃഥ്വിരാജിലൂടെ’ പറയുന്നത്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News