പേരൂര്‍ക്കടയില്‍ നിന്ന് 320 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വീട്ടില്‍ നിന്ന് 320 ഗ്രാം ഹാഷിഷ് ഓയില്‍ പൊലീസ് പിടികൂടി. വിദേശത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി സിമി സക്കീറിന്റെ വീട്ടില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. മാലിയിലേക്ക് ഹാഷിഷ് കടത്തിയതിന് കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണ് സിമി സക്കീര്‍.

ഇവര്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഒളിവിലാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയ പ്രതിയുടെ വീട്ടില്‍ നിന്നാണ് ഇപ്പോള്‍ ഹാഷിഷ് ഓയില്‍ പിടികൂടിയത്. ഷാഡോ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസിന്റെ നീക്കം.

ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൃഷ്ണപുരം കാപ്പില്‍ മേക്ക് പാലക്കാവില്‍ തറയില്‍ വീട്ടില്‍ മനു ആണ് കായംകുളം പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ വീടായ കീരിക്കാട് കണ്ണമ്പള്ളി ഭാഗം വിശ്വ ഭവനം വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അടുക്കളയില്‍ വിറകിനിടയില്‍ പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് വില്‍പനക്കായി കൊണ്ടു വരുന്നത്. നേരത്തേ കായംകുളം പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസിലും പ്രതിയായിട്ടുള്ള ആളാണ് മനു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്‌ദേവ്.

ഐ.പി. എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. ബിനുകുമാര്‍, കായംകുളം ഡി.വൈ എസ്.പി. അലക്‌സ് ബേബി എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്.ഐ. ശ്രീകുമാര്‍, ഡാന്‍ സാഫ് അംഗങ്ങളായ എസ്.ഐ. സന്തോഷ്, എസ്.ഐ. ഇല്യാസ്, പോലീസുകാരായ മുഹമ്മദ് ഷാഫി, ഹരികൃഷ്ണന്‍ , ഉല്ലാസ്, കായംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ശ്യാം, റീന, ഷാജി മോന്‍, ശ്രീരാജ് , സുരേഷ്, സോനു എന്നിവരാണ് പരിശോധന നടത്തി കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ ആര്‍ക്കൊക്കെ കഞ്ചാവ് കൊണ്ടു വന്നു കൊടുക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News