Cheese Pakkavada: ചീസ് പക്കാവട; ആഹാ..വേറെ ലെവല്‍ സ്വാദ്

ചീസ് പക്കാവട(Cheese Pakkavada) കഴിച്ചു നോക്കിയിട്ടുണ്ടോ? വൈകുന്നേരങ്ങളില്‍ രുചി ആസ്വദിക്കാന്‍ ഇതിലും ബെസ്റ്റ് സ്‌നാക്ക് വേറെയില്ല. ചീസ് പക്കാവട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.മൈദ – ഒരു കപ്പ്

ചീസ് ഗ്രേറ്റ് ചെയ്തത് – അര ചെറിയ സ്പൂണ്‍

2.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

മുളകുപൊടി – കാല്‍ ചെറിയ സ്പൂണ്‍

ബേക്കിങ് സോഡ – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

3.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മൈദയും ചീസും നന്നായി തിരുമ്മിയോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കിയ ശേഷം അല്‍പാല്‍പം വെള്ളം ചേര്‍ത്തു കുഴയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി തയാറാക്കിയ മൈദ മിശ്രിതത്തില്‍നിന്നും ചെറിയ ഉരുളകള്‍ വീതമെടുത്ത് വറുത്തു കോരുക. ഇനി രുചിയോടെ ആസ്വദിക്കാം ചീസ് പക്കാവടയുടെ ഓരോ ബൈറ്റും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here