Kuthiravattom; കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെൻഷൻ; നടപടി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, മന്ത്രി വീണാജോർജ്

സുരക്ഷാ പിഴവ് കണ്ടെത്തിയതിനെത്തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നു മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ പ്രതിഷേധത്തേക്കുറിച്ച് അറിയില്ല. സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കും. അതിനുള്ള നടപടികൾ തുടർന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

സേവന കാലാവധി മുഴുവൻ മാതൃകാ പ്രവർത്തനം നടത്തിയ ഡോ.കെ. സി രമേശനെതിരേ ഉണ്ടായ അന്യായമായ നടപടി ഡോക്ടർ മാരുടെ മനോവീര്യം കെടുത്തുമെന്നും തികച്ചും ഏകപക്ഷീയവുമാണെന്നും ഇതിനെതിരേ സംഘടനാപരമായും നിയമപരമായും ഏതറ്റം വരേയും നീങ്ങുമെന്നും കെജി എം ഒ എ കോഴിക്കോട് ജില്ലാസമിതി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന റിമാന്റ് തടവുകാരുടെ സുരക്ഷാ ചുമതല പൂർണ്ണമായും പൊലീസിനാണെന്നിരിക്കേ തടവുപുള്ളികൾ ആശുപത്രിയിൽ നിന്ന് രക്ഷപെടുന്നത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയായി വരുത്തിത്തീർക്കുന്ന നടപടി തികച്ചും ബാലിശമാണെന്ന് സമിതി വിലയിരുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News