‘നിലമാങ്ങ’ കണ്ട് അമ്പരന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍

കൗതുകമായി ‘നിലമാങ്ങ’ പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ നിന്നാണ്  ‘നിലമാങ്ങ’ ലഭിച്ചത്. കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കല്ലടത്തൂരില്‍നിന്നും തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടെ മണ്ണിനടിയിലെ മാളങ്ങളില്‍ നിന്നുമാണ് നിലമാങ്ങ കണ്ടെത്തിയത്.

വളരെ അപൂര്‍വമായി മാത്രം കാണുന്ന കൂണാണ് നിലമാങ്ങ. പേരില്‍ മാങ്ങയും ആകൃതിയുമുണ്ടങ്കിലും ഔഷധവിഭാഗത്തില്‍പെടുന്ന കൂണാണിത്. ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങള്‍, ഛര്‍ദ്ദി, ശരീരവേദന എന്നിവക്കെല്ലാ ഔഷധമായി നിലമാങ്ങ ഉപയോഗിക്കാറുണ്ട്. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താല്‍ മണ്ണുനശിച്ചതാണ് നിലമാങ്ങകള്‍ നാമാവശേഷമാകാന്‍ കാരണമെന്ന് പഴമക്കാര്‍ പറയുന്നു. ചിതല്‍ കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം സ്‌കളറോട്ടിയം സ്റ്റിപറ്റാറ്റം എന്നാണ്. നിലമാങ്ങ കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News