ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു; കട്ടക്ക് പിടിച്ചു നില്‍ക്കാനൊരുങ്ങി ഇന്‍സ്ടാഗ്രാമും

ടിക് ടോക് താരങ്ങള്‍ക്ക് ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍. ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടിക് ടോക് ഉള്‍പ്പെടെ 58 ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇപ്പോള്‍ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് ടിക് ടോക്. ഇതിനൊപ്പം പഴയ ജീവനക്കാരെ വീണ്ടും നിയമിക്കാനും ടിക് ടോക് ശ്രമം നടത്തുന്നതായും വാര്‍ത്തകള്‍ പുറത്തു വരുന്നു

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കങ്ങള്‍ ടിക് ടോകിന്റെ മദര്‍ കമ്ബനിയായ ബൈറ്റ് ഡാന്‍സ് നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കമ്ബനിയുമായി കൈകോര്‍ത്താണ് ടിക് ടോകിന്റെ ശ്രമം. ഇനി രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്ക വേണ്ട. ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി മുബൈ ആസ്ഥാനമായുള്ള ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍സിന് കീഴില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനമാണ്.

തിരിച്ചു വരാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ടിക് ടോകിന്റെ ശ്രമം. കൂടാതെ പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശത്തെക്കുറിച്ച് അനൗപചാരികമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ബൈറ്റ് ഡാന്‍സ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരഭകരായ ടെസ് പ്ലാറ്റ്ഫോമുമായി സഹകരിക്കാനാണോ, അതോ യോട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍സിന്റെ ഡാറ്റ സെന്ററുകളില്‍ അതിന്റെ ഡാറ്റ സംഭരിക്കാനാണോ ടിക് ടോക്ക് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പ്രാദേശികമായി സംഭരിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

ടിക് ടോകിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്നു ഇന്ത്യ. അതുകൊണ്ട് തന്നെ തിരിച്ചെത്തിയാല്‍ ടിക് ടോകിന് അത് വലിയ നേട്ടമായിരിക്കും. ടിക് ടോക് നിരോധിക്കപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഇന്ത്യയില്‍ സജീവമായിരുന്നു. ടിക് ടോക് തിരിച്ചു വരുന്നതോടെ ഇന്‍സ്റ്റഗ്രാമിന് വെല്ലുവിളിയാവാനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News