ഭാര്യയെ അടിച്ചുകൊന്ന് തടാകത്തില്‍ തള്ളിയ യുവാവ് അറസ്റ്റില്‍

പിണങ്ങിപ്പോയ ഭാര്യ പത്മയെ സ്നേഹത്തോടെ വിളിച്ചുവരുത്തി അടിച്ചുകൊന്ന് തടാകത്തില്‍ തള്ളിയ യുവാവ് അറസ്റ്റില്‍. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയില്‍ താമസിക്കുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ (30) ആണ് പിടിയിലായത്.ജനുവരി അഞ്ചിനായിരുന്നു കൊലപാതകം നടന്നത്.

ചെന്നൈയിലെ ഐടി സ്ഥാപനത്തിലെ എന്‍ജിനിയറായ വേണുഗോപാല്‍ ഒരു വര്‍ഷം മുമ്ബാണ് പത്മയെ വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ പതിവായി വഴക്കായിരുന്നു. തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, വേണുഗോപാലിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെട്ടു, പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന ഉറപ്പില്‍ വീണ്ടും ഒന്നിച്ചുജീവിക്കാന്‍ തുടങ്ങി.

എന്നാല്‍ വേണുഗോപാല്‍ വീണ്ടും ഉപദ്രവിച്ചതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. ജനുവരി അഞ്ചിന് ഭാര്യയുടെ വീട്ടിലെത്തിയ പ്രതി മേലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും തനിക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ടു. പത്മയുടെ മാതാപിതാക്കളെയും വിശ്വസിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് പത്മയ്ക്കൊപ്പം തിരുപ്പതി വെങ്കട്ടാപുരം കോളനിയിലെ വീട്ടിലേക്കു മടങ്ങി.

വീട്ടിലെത്തിയതിന് പിന്നാലെ പ്രതി ഭാര്യയെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. യുവതിയുടെ മരണം ഉറപ്പായതോടെ മൃതദേഹം സ്യൂട്ട്കേസിലാക്കി കാറില്‍ കൊണ്ടുപോയി സമീപത്തെ തടാകത്തില്‍ തള്ളി.

തുടര്‍ന്ന് ഭര്‍ത്താവിന് ഹൈദരാബാദില്‍ ജോലി കിട്ടിയെന്നും, അങ്ങോട്ടേക്ക് പോകുകയാണെന്നും കാണിച്ച് പത്മയുടെ ഫോണില്‍ നിന്ന് മാതാപിതാക്കള്‍ക്ക് മെസേജ് അയച്ചു. മകളെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതായതോടെ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ വേണുഗോപാല്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News