‘കെകെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു’; പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തല്‍

മലയാളിയായ ബോളിവുഡ് ഗായകന്‍ കെകെയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. കുഴഞ്ഞുവീണ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന്് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ വെളിപ്പെടുത്തല്‍. കെകെയ്ക്ക് ഏറെനാളായ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.

കുഴഞ്ഞുവീണ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. കെകെയ്ക്ക് ഹൃദയസംബന്ധങ്ങളായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിന് കൃത്യമായ ചികിത്സ തേടിയിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഈ പരിപാടിക്കിടെ അദ്ദേഹത്തിന് അമിതമായ ആകാംഷയുണ്ടാവുകയും അദ്ദേഹത്തിന്റെ രക്തചംക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം കുഴഞ്ഞുവീഴാന്‍ കാരണമായതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു ബോളിവുഡിനേയും സംഗീത ലോകത്തിലേയും ദുഃഖത്തിലാഴ്ത്തി കെകെയുടെ അപ്രതീക്ഷിത അന്ത്യം. കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്കു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ കെകെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here