RRR: ‘ആര്‍ ആര്‍ ആര്‍’ ഗേ ചിത്രമോ?: വിദേശ പ്രേക്ഷകര്‍

രാജമൗലി ചിത്രം ‘ആര്‍ ആര്‍ ആര്‍'(RRR) ആഗോളതലത്തില്‍ വലിയ വിജയമാണ് നേടിയത്. ഒടിടി റിലീസിന്(OTT Release) പിന്നാലെ കൗതുകമായ ചില കണ്ടെത്തലുകളാണ് ചിത്രത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘ആര്‍ ആര്‍ ആര്‍’ ഒരു സ്വവര്‍ഗാനുരാഗി ചിത്രമാണെന്നാണ് ചിലരുടെ വിലയിരുത്തല്‍. ജൂനിയര്‍ എന്‍ടിആറിന്റെയും രാം ചരണിന്റെയും കഥാപാത്രങ്ങള്‍ സിനിമയില്‍ സ്വവര്‍ഗാനുരാഗം പങ്കിടുന്നുവെന്നാണ് വിദേശ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നത്.

‘ആര്‍ ആര്‍ ആര്‍’ ഒരു ആക്ഷന്‍ ചിത്രമാണ്. പ്രതികാരമുണ്ട്. ഒരു ഹൃദയ സ്പര്‍ശിയായ ഒരു സ്വവര്‍ഗാനുരാഗിയുടെ കഥയാണെന്ന് എന്ത് കൊണ്ട് ആരും പറഞ്ഞില്ല’ എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ഒരാളുടെ ട്വീറ്റ്.

ബ്രിട്ടീഷ് രാജ് കാലഘട്ടത്തില്‍ രാം ചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീതാമര രാജുവും ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കൊമരം ഭീമും തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ അവസാന ഭാഗങ്ങളില്‍ കാലുകള്‍ക്ക് പരിക്കേറ്റിരിക്കുന്ന രാം ചരണിന്റെ കഥാപാത്രത്തെ എന്‍ടിആര്‍ തോളില്‍ എടുത്തുകൊണ്ടുള്ള ഒരു സംഘട്ടന രംഗമുണ്ട്. അതുപോലെ, ഇരുവരും ആദ്യമായി കണ്ടുമുട്ടുന്ന രംഗം മുതല്‍ ‘നാട്ടു’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഉള്‍പ്പടെ ഇരുവരുടെയും സൗഹൃദം വ്യക്തമായി കാണിക്കുന്നുണ്ട്.

രാം ചാരാണുമായുള്ള താരത്തിന്റെ കോമ്പിനേഷന്‍ സീനുകള്‍ക്ക് തിയേറ്ററില്‍ കയ്യടി നേടിയിരുന്നു. ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News