Umrah; ഉംറ വിസാ കാലാവധി നീട്ടാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ വിസാ കാലാവധി നീട്ടാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം . നേരത്തെ ഒരു മാസം വരെ മാത്രം വിസാ കാലാവധി ലഭിച്ചിരുന്ന സ്ഥാനത്ത് ഇനി മൂന്ന് മാസം വരെ കാലാവധി നീട്ടാൻ സാധിക്കും. അതോടൊപ്പം രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും ഉംറ വിസക്കാർക്ക് സഞ്ചരിക്കാനുമാകുമെന്നു സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ:തൗഫീഖ് റബീ അ അറിയിച്ചു.

സൗദി ചരിത്രത്തിലെ തന്നെ സുപ്രധാന തിരുമാനമായാണു ഇതിനെ വിലയിരുത്തുന്നത്. നേരത്തെ സൗദിയിലെത്തി ഒരു മാസത്തിനുള്ളിൽ രാജ്യം വിടണം എന്നായിരുന്നു നിബന്ധന. ഇലക്ട്രോണിക് ഉംറ വിസകൾ അപേക്ഷിച്ച് 24 മണിക്കൂറിനകം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here