തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിച്ചു

തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ അറിയിച്ചു.

നിലവില്‍ ഒരു മാസമായിരുന്നു ഉംറ വിസ കാലാവധി. ഉംറ വിസകളില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് സഊദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സഞ്ചരിക്കാന്‍ സാധിക്കുമെന്നും ഹജ്, ഉംറ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ പറഞ്ഞു.

ഇപ്പോള്‍ ഇ-സേവനം വഴി ഉംറ വിസകള്‍ ഇരുപത്തിനാലു മണിക്കൂറിനകം ഇഷ്യു ചെയ്യും. നേരത്തെ ഉംറ സര്‍വീസ് കമ്ബനികളും ഏജന്‍സികളും വഴിയാണ് ഉംറ തീര്‍ഥാടകര്‍ക്ക് വിസകള്‍ അനുവദിച്ചിരുന്നത്. സര്‍വീസ് കമ്ബനികളുടെ സേവനം പ്രയോജനപ്പെടുത്താതെ തന്നെ ഇപ്പോള്‍ ഇ-സേവനം വഴി ആര്‍ക്കും എളുപ്പത്തില്‍ ഉംറ വിസ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News