ദക്ഷിണ കൊറിയക്കെതിരെ ഗോള്‍ മഴ പെയ്യിച്ച് ബ്രസീല്‍; ഗോളടിയില്‍ പെലക്കരികിലെത്തി നെയ്മര്‍

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ ബ്രസീലിന് വന്‍വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറികളുടെ വിജയം.

രണ്ട് പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച നെയ്മറും റിച്ചാലിസണും ഫിലിപ്പോ കുട്ടിഞ്ഞോയും ഗബ്രിയേല്‍ ജീസസുമാണ് ബ്രസീലിനായി ഗോളടിച്ചത്. ഹവാന്‍ യു ജോ കൊറിയയുടെ ആശ്വാസ ഗോള്‍ നേടി.

അതേസമയം കളിയില്‍ രണ്ട് ഗോള്‍ നേടിയ നെയ്മര്‍ ബ്രസീലിനായി 72 ഗോള്‍ തികച്ചു. ഫുട്ബോള്‍ ഇതിഹാസം പെലയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ അഞ്ച്് ഗോള്‍ കൂടി നേടിയാല്‍ മതി. 91 മത്സരങ്ങളില്‍ നിന്നാണ് പെലെ 77 ഗോള്‍ നേടിയതെങ്കില്‍ നെയ്മര്‍ 117 മത്സരങ്ങളില്‍ ഇതുവരെ ബ്രസീല്‍ ജഴ്സിയണിഞ്ഞു. 98 മത്സരങ്ങളില്‍ 62 ഗോള്‍ നേടിയ റൊണാള്‍ഡോയാണ് മൂന്നാം സ്ഥാനത്ത്.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ റിച്ചാല്‍സണാണ് ബ്രസീലിനായി ആദ്യ ഗോള്‍ നേടിയത്. ഫ്രെഡിന്റെ അസിസ്റ്റിലാണ് റിച്ചാലിസണ്‍ ഗോള്‍ നേടിയത്. എന്നാല്‍ ഹവാന്‍ യു ജോ ദക്ഷിണ കൊറിയക്കായി സമനില ഗോള്‍ നേടി. എന്നാല്‍ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ ആദ്യ പകുതിയില്‍ തന്നെ നെയ്മറിലൂടെ ലീഡെടുത്തു. 42-ാം മിനിറ്റില്‍ അലക്സ് സാഡ്രോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാള്‍ട്ടി നെയ്മര്‍ ലക്ഷ്യത്തിലെത്തിച്ചു. അലക്സിനെ പെനാള്‍ട്ടി ബോക്സില്‍ വീഴ്ത്തിയതിന് വീണ്ടും ബ്രസീലിന് റഫറി പെനാള്‍ട്ടി അനുവദിച്ചു. രണ്ടാമതും പെനാള്‍ട്ടിയെടുത്ത നെയ്മറിന് പിഴച്ചില്ല. 57-ാം മിനിറ്റില്‍ ബ്രസീല്‍ 3-1 ന് മുന്നില്‍. 71-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറേയും 78-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസിനേയും ബ്രസീല്‍ കളത്തിലിറക്കി. രണ്ട് ഗോളടിച്ച നെയ്മറിന് പകരമെത്തിയ ഫിലിപ്പോ കുട്ടിഞ്ഞോ രണ്ട് മിനിറ്റിനുള്ളില്‍ കൊറിയന്‍ വലയില്‍ നാലാം ഗോള്‍ അടിച്ചു. ഗോളടി അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ബ്രസീല്‍ ഇഞ്ചുറി ടൈമില്‍ ഗബ്രിയേലിലൂടെ അഞ്ചാം ഗോളും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News