സൗദിയില്‍ ലഗേജില്‍ സംസം കൊണ്ടുപോകുന്നത് വിലക്കി

സൗദിയില്‍ നിന്ന് പുറപ്പെടുന്ന വിമാനയാത്രികര്‍ തങ്ങളുടെ ലഗേജില്‍ സംസം വെള്ളകുപ്പികള്‍ വയ്ക്കുന്നത് സൗദി സിവില്‍ ഏവിയേഷന്‍ വിലക്കി. എന്നാല്‍, യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാം.

ലഗേജില്‍ സംസം കുപ്പികള്‍ വയ്ക്കാന്‍ അനുവദിക്കരുതെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) സ്വകാര്യ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. സര്‍ക്കുലറുകള്‍ പാലിക്കാത്തത് സര്‍ക്കാര്‍ ഉത്തരവുകളുടെ വ്യക്തമായ ലംഘനമായി കണക്കാക്കും. നിയമ ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നിരോധനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല.

ഉംറയും ഹജ്ജും നിര്‍വ്വഹിക്കുന്ന വിദേശ തീര്‍ഥാകര്‍ സ്വന്തം രാജ്യത്തേക്ക്് തിരിച്ചുപോകുമ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി സംസം വെള്ളക്കുപ്പികള്‍ കൊണ്ടുപോകുക പതിവാണ്. ഹജ്ജിന് മാസം മാത്രം ബാക്കിനില്‍ക്കെയാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News