തൃക്കാക്കരയില്‍ യുഡിഎഫ് ഭൂരിപക്ഷം കുറയും: ഡൊമനിക് പ്രസന്റേഷന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. ഉമാ തോമസ് 5000 മുതല്‍ 8000 വരെ വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് തന്റെ കണക്കുക്കൂട്ടലെന്ന് ഡൊമനിക് പ്രസന്റേഷന്‍ പറഞ്ഞു.

മുഖ്യമന്ത്രിമാരും മന്ത്രിമാരും മണ്ഡലത്തില്‍ ഉണ്ടാക്കിയ ഇളക്കലിന്റെ ഫലമായി കുറേപേര്‍ മറിച്ച് വോട്ട് ചെയ്താലും 5000 മുതല്‍ 8000 വോട്ടിന് ഉമാ തോമസ് വിജയിക്കും. തെരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. യാതൊരുമാറ്റവും വരുന്നില്ല. അതുകൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യകുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News