ADVERTISEMENT
സില്‍വര്‍ലൈനുമായി (Silverlane) മുന്നോട്ടെന്ന് എൽഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട്‍. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ട്. ഡി.പി.ആര്‍ റെയില്‍മന്ത്രാലയത്തിന്റെ പരിഗണനയില്‍. ഭൂ ഉടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉറപ്പ്. രാജ്യത്ത് പൊതുവെ നടപ്പാക്കുന്ന അജന്‍ഡകളില്‍നിന്ന് വ്യത്യസ്തമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഒരു ബദലുണ്ടെന്ന് കേരളത്തിന് തെളിയിക്കാനായെന്നും മുഖ്യമന്ത്രി.
കെഎസ്ആര്‍ടിസി പുനസംഘടിപ്പിക്കും. സ്വന്തം കാലില്‍ നില്ക്കാന്‍ പര്യാപ്തമാക്കും. സ്വയം പര്യാപ്തമാകുംവരെ ബാങ്ക് കണ്‍സോര്‍ഷ്യം വായ്പകള്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും . ശമ്പളവും പെന്‍ഷനും ഉറപ്പാക്കും. കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് പുനസംഘടിപ്പിക്കും. കെ എസ് ആര്‍ ടി സി ഭൂമിയില്‍വാണിജ്യ സമുച്ചയങ്ങള്‍ പണിയുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഉറപ്പ്.
അഞ്ച് വര്‍ഷംകൊണ്ട് എല്ലാവര്‍ക്കും വീട്. ഈ വര്‍ഷം ലൈഫ് പദ്ധതിയില്‍ 1.5 ലക്ഷം വീടുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍. രോഗാതുരത കുറയ്ക്കുന്നതിനുളള പദ്ധതി മിഷന്‍ മാതൃകയില്‍ നടപ്പാക്കും. വയോജന കമ്മിഷന്‍ രൂപീകരിക്കും, തൊഴില്‍ജന്യരോഗങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.