എന്തിനാണ് എല്ലാ പള്ളികളിലും ശിവലിം​ഗം തിരയുന്നത്?,ഗ്യാൻവാപിയിൽ പ്രക്ഷോഭത്തിനില്ല; മോഹൻ ഭ​ഗവത്

ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പ്രതികരണവുമായി ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത്. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിം​ഗം തിരയുന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തിനാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭ​ഗവത് ചോദിച്ചു.

ചരിത്രം ആർക്കും മാറ്റാനാവില്ല. ഇന്നത്തെ ഹിന്ദുക്കളോ മുസ്ലിംകളോ ഉണ്ടാക്കിയതല്ല അത്, സംഭവിച്ചതാണ്. ഓരോ ദിവസവും പുതിയ വിഷയങ്ങളുമായി വരരുത്. കോടതി എന്താണോ വിധിക്കുന്നത് അത് അം​​ഗീകരിക്കണം. അതിനെ ചോദ്യം ചെയ്യരുത്. പഴയ കാലഘട്ടത്തിൽ നടന്ന സംഭവങ്ങൾ ആണ് അതെല്ലാം ഇപ്പോഴത്തെ ഹിന്ദുക്കൾക്കോ മുസ്ലിംമുകൾക്കോ അതിന് കഴിയില്ലായെന്നും മോഹൻഭഗവത്‍ കൂട്ടിച്ചേർത്തു.

ഇസ്ലാം ആക്രമണകാരികൾ വഴിയാണ് രാജ്യത്ത് എത്തിയത്. അക്രമണത്തിൽ ദേവസ്ഥാനങ്ങൾ തകർത്തത് രാജ്യത്തിൻ്റെ സ്വാതന്ത്ര്യം.എല്ലാവരുടെയും പൂർവികർ ഒന്നാണെന്നും ഗ്യാൻവാപി വിഷയത്തിൽ പ്രക്ഷോഭത്തിൽ ആർഎസ്എസ് ഉണ്ടാവുകയില്ലെന്നും എന്താണോ കോടതി വിധിക്കുന്നത് അത് അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News