Vijaybabu: വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും

യുവ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു(vijaybabu)വിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 9 മണിക്ക് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ആണ് വിജയ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. യുവനടിയുടെ പരാതിയിലെ ആരോപണങ്ങൾ വിജയ് ബാബു കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യലിൽ നിഷേധിച്ചു. നിലവിൽ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം ഉള്ളതിനാൽ ചോദ്യം ചെയ്യൽ നീളാനാണ് സാധ്യത.

അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ, ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവിൽ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഒരു മാധ്യമങ്ങളിലും പ്രതികരിക്കരുതെന്നും നിർദേശമുണ്ട്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ നടൻ വിജയ് ബാബു, ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തി, എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിൽ ഹാജരായത്.

ഉഭയകക്ഷി സമ്മതപ്രകാരമായിയുന്നു ലൈംഗിക ബന്ധമെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിൽ എന്നുമായിരുന്നു വിജയ് ബാബു നൽകിയ മൊഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here