Uttarakhand : ചമ്പാവത്, ബ്രജ് രാജ് നഗർ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ

തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ (Uttarakhand ) ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗർ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ. ചമ്പാവതിൽ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പുഷ്കർ സിംഗ് ധാമിക്ക് വിജയം അനിവാര്യം. വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്കർ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

ചമ്പാവതിൽ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി, ധാമിയ്ക്കായി MLA സ്ഥാനം രാജി വച്ചിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി. സമാജ്‌വാദി പാർട്ടിയിലെ മനോജ് കുമാർ ഭട്ട്, സ്വതന്ത്ര സ്ഥാനാർഥി ഹിമാഷു ഗഡ്കോട്ടി എന്നിവരും പോർക്കളത്തിലുണ്ട്. ഒഡിഷയിലെ ബ്രജ് രാജ് നഗറിൽ, ബിജു ജനതാദൾ MLA കിഷോർ മൊഹന്തിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News