Jo Joseph: വിജയ പ്രതീക്ഷ; ചിട്ടയായ പ്രവർത്തനത്തിന് ഫലമുണ്ടാകും; ഡോ ജോ ജോസഫ്

തൃക്കാക്കര(thrikkakkara)യിൽ വിജയ പ്രതീക്ഷയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫ്. പ്രവർത്തകരെല്ലാം വളരെ ആത്മാർഥമായി പ്രവർത്തിച്ചു. അതിനാൽത്തന്നെ വിജയപ്രതീക്ഷയിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡോ ജോ ജോസഫിന്റെ വാക്കുകൾ

വളരെ ആത്മാർഥമായി ജോലിചെയ്തു. ഞാൻ മാത്രല്ല എല്ലാവരും ആത്മാർത്ഥതയോടെ പ്രവർത്തിച്ചു. അതിനാൽത്തന്നെ വിജയപ്രതീക്ഷയിൽ യാതൊരു സംശയവുമില്ല. 6 വർഷമായി തൃക്കാക്കരയിൽ വികസനങ്ങളൊന്നും നടക്കുന്നുണ്ടായിരുന്നില്ല.

അതുകൊണ്ടു തന്നെ ഒരു ഭരണപക്ഷ എംഎൽഎ വേണമെന്ന വികാരം ശക്തമായിട്ടുണ്ട്. ചിട്ടയായ പ്രവർത്തനം നടന്നു. ഓരോ വോട്ടറേയും തിരിച്ചറിഞ്ഞുകൊണ്ട് പ്രവർത്തനം നടത്തി. ഇക്കാര്യങ്ങളെല്ലാം കൊണ്ടുതന്നെ എൽഡിഎഫിന് ഉജ്ജ്വല വിജയം നേടാൻ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here