Thrikkakkara : തൃക്കാക്കര ; ആദ്യ ലീഡ് യുഡിഎഫിന്

കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടരുന്നു. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ലഭിച്ചു.

രണ്ടെണ്ണം എൽഡിഎഫ് സ്ഥാനാർഥി ഡോക്ടർ ജോ ജോസഫ് നേടി. രണ്ടു വോട്ട് ബിജെപി സ്ഥാനാർത്ഥി എൻ രാധാകൃഷ്ണൻ നേടി. മൂന്നു വോട്ട് അസാധുവായി. ഇനി എണ്ണുന്നത് ഇവിഎം മെഷീനിലെ വോട്ടുകളാണ്. ആദ്യം എണ്ണുന്നത് യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ്.

എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണൽ ആരംഭിച്ചത്‌. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും.21 ടേബിളിലായാണ്‌ എണ്ണൽ.

239 ബൂത്തുകളിലായി 1,35,342 പേരാണ്‌ വോട്ട്‌ ചെയ്‌തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News