
തൃക്കാക്കര മണ്ഡലത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21 ബൂത്തുകളിലും ഉമാ തോമസ് മുന്നിൽ. 597 വോട്ടിന്റെ ഭൂരിപക്ഷം . ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്.
10 പോസ്റ്റൽ വോട്ടുകളിൽ ആറെണ്ണം ഉമ തോമസിനു ലഭിച്ചു. നാലെണ്ണം ഡോക്ടർ ജോ ജോസഫ് നേടി. ഇനി എണ്ണുന്നത് ഇവിഎം മെഷീനിലെ വോട്ടുകളാണ്. ആദ്യം എണ്ണുന്നത് യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ്.
പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും.21 ടേബിളിലായാണ് എണ്ണൽ.
239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് ചെയ്‌തത്. ആകെ 21 ടേബിളിലായി സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണലിന്റെ ആദ്യറൗണ്ടിൽ എണ്ണിയത് ഇടപ്പള്ളി മേഖലയിലെ വോട്ടുകളാണ്.
എട്ടാംറൗണ്ടിലാണ് കൊച്ചി കോർപറേഷനിൽ ഉൾപ്പെടുന്ന ബൂത്തുകൾ (166) പൂർത്തിയാകുക. തൃക്കാക്കര നഗരസഭയിൽ ഉൾപ്പെടുന്ന രണ്ടു ബൂത്തുകളും എട്ടാംറൗണ്ടിലുണ്ട്. ഒമ്പതാംറൗണ്ടുമുതൽ തൃക്കാക്കര നഗരസഭയിലെ ബൂത്തുകളാണ് എണ്ണുക. 11 റൗണ്ടുകളിലും 21 ബൂത്തുവീതമാണ് എണ്ണുക. അവസാനറൗണ്ടിൽ എട്ടു ബൂത്തുകൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here