ആദ്യ രണ്ട് റൗണ്ടിലും യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് മുന്നിൽ.നാലായിരത്തിലേറെ വോട്ടിന്റെ ലീഡാണ് ഉമാ തോമസിന് ലഭിച്ചത്.
പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും.21 ടേബിളിലായാണ് എണ്ണൽ.239 ബൂത്തുകളിലായി 1,35,342 പേരാണ് വോട്ട് ചെയ്‌തത്.
ആകെ 21 ടേബിളിലായി സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണലിന്റെ ആദ്യറൗണ്ടിൽ എണ്ണിയത് ഇടപ്പള്ളി മേഖലയിലെ വോട്ടുകളാണ്.എട്ടാംറൗണ്ടിലാണ് കൊച്ചി കോർപറേഷനിൽ ഉൾപ്പെടുന്ന ബൂത്തുകൾ (166) പൂർത്തിയാകുക.
തൃക്കാക്കര നഗരസഭയിൽ ഉൾപ്പെടുന്ന രണ്ടു ബൂത്തുകളും എട്ടാംറൗണ്ടിലുണ്ട്. ഒമ്പതാംറൗണ്ടുമുതൽ തൃക്കാക്കര നഗരസഭയിലെ ബൂത്തുകളാണ് എണ്ണുക. 11 റൗണ്ടുകളിലും 21 ബൂത്തുവീതമാണ് എണ്ണുക. അവസാനറൗണ്ടിൽ എട്ടു ബൂത്തുകൾ.
ഒന്നാം റൗണ്ട്
ഉമാ തോമസ് 5978
ജോ ജോസഫ് 3729
കെ എൻ രാധാകൃഷ്ണൻ 1612
അനിൽ നായർ 7
ജോമോൻ ജോസഫ് 50
സി പി ദിലീപ് നായർ 2
ബോസ്കോ കളമശേരി 10
മന്മഥൻ 10
നോട്ട 107
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.