പ്രശസ്ത ചിത്രകാരൻ പി ശരത് ചന്ദ്രൻ അന്തരിച്ചു

പ്രശസ്ത ചിത്രകാരൻ പി. ശരത് ചന്ദ്രൻ (79) കോഴിക്കോട് അന്തരിച്ചു. എരഞ്ഞിപ്പാലത്തെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. അറ്റൻബറോയുടെ ‘ഗാന്ധി’ ചിത്രത്തിന്റെ പരസ്യചിത്രകാരനെന്ന നിലയിൽ പ്രശസ്തനാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ വസതിയില്‍ രാവിലെയായിരുന്നു അന്ത്യം.

നിരവധി പരസ്യങ്ങൾക്കായി ചിത്രങ്ങളും ഡിസൈനും ചെയ്തിട്ടുണ്ട്. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ സി വി ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്.

ഇവിടുത്തെ ചിത്രകല പഠനം പൂര്‍ത്തിയാക്കിയശേഷം പിന്നീട്‌ മുംബൈയിലേക്കു ജീവിതം പറിച്ചുനട്ടു. 1964 ൽ ശാന്തിനികേതനിൽ നിന്നുള്ള എൻ. ആർ ഡേയുടെ കീഴിൽ ജോലിക്ക് ചേർന്നു. തുടര്‍ന്ന് ഗോള്‍ഡന്‍ ടുബാക്കോ കമ്പനിയില്‍ ആര്‍ട്ട്‌ ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്.

ലോകത്തെമ്പാടും വിൽക്കുന്ന 800 ൽ പരം സിഗരറ്റ് റ്റുകൾ ഡിസൈൻ ചെയ്തത് ശരത് ചന്ദ്രനാണ്. തുടർന്ന് ഓർബിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു പരസ്യ ഏജൻസിയും അദ്ദേഹം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here