Thrikkakkara : തൃക്കാക്കരയിൽ ഉമാ തോമസിന് വൻ ഭൂരിപക്ഷം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. മൂന്ന്‌ റൗണ്ട്‌ പൂർത്തിയായപ്പോൾ യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസ്‌ 8210 വോട്ടുകൾക്ക്‌ ലീഡ്‌ ചെയ്യുകയാണ്‌. യുഡിഎഫ്‌ – 23635, എൽഡിഎഫ്‌ – 17413, എൻഡിഎ – 4235 എന്നിങ്ങനെയാണ്‌ വോട്ടുനില.

ആകെയുള്ള 10 പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ഉമാ തോമസിന്‌ മൂന്ന്‌ വോട്ടുകളും ജോ ജോസഫിന്‌ രണ്ട്‌, എ എൻ രാധാകൃഷ്‌ണന്‌ വോട്ടുകളും ലഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ്‌ വോട്ടെണ്ണൽ ആരംഭിച്ചത്‌. പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും.21 ടേബിളിലായാണ്‌ എണ്ണൽ.

രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 12022
ജോ ജോസഫ് 7906
എ എൻ രാധാകൃഷ്‌ണൻ 2875
അനിൽ നായർ 20
ജോമോൻ ജോസഫ് 89
സി പി ദിലീപ് നായർ 7
ബോസ്കോ കളമശേരി 23
മന്മഥൻ 18
നോട്ട 201 എന്നിങ്ങനെയാണ്‌ വോട്ട്‌ നില

മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ

ഉമാ തോമസ് 19184
ജോ ജോസഫ് 12697
എ എൻ രാധാകൃഷ്‌ണൻ 4086
അനിൽ നായർ 29
ജോമോൻ ജോസഫ് 126
സി പി ദിലീപ് നായർ 9
ബോസ്കോ കളമശേരി 36
മന്മഥൻ 25
നോട്ട 299

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News