മിന്നിമിന്നി പ്രകാശം പരത്തുന്ന മിന്നാമിനുങ്ങു(Fireflies)കളുടെ സൗന്ദര്യം ആസ്വദിക്കാത്തവരുണ്ടോ? പലകാരണങ്ങളാൽ മിന്നാമിനുങ്ങുകളുടെ നിലനിൽപ്പ് അപകടകരമാം വിധം മുന്നോട്ടു പോകുന്ന ഒരന്തരീക്ഷവും കൂടിയാണിന്നുള്ളത്. എന്നാൽ പ്രതീക്ഷ നൽകുന്ന ഒരു വർത്തവരുകയാണിപ്പോൾ. എന്താണെന്നല്ലേ?
ADVERTISEMENT
ദശലക്ഷക്കണക്കിന് മിന്നാമിനുങ്ങുകള്‍ ഒന്നിച്ചു പാറിപ്പറക്കുന്ന അത്ഭുതകരമായ കാഴ്ച കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും മികച്ച സ്ഥലം ഇപ്പോൾ മഹാരാഷ്ട്രയാണ്. നിലവിൽ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ മിന്നാമിനുങ്ങ് ഉത്സവം ആരംഭിച്ചിട്ടുണ്ട്.
രാജ്മാച്ചി വില്ലേജ്, സിദ്ധഗഢ് വാഡി, പ്രബൽമാച്ചി വില്ലേജ്, ഭണ്ഡാർദാര, ഘട്ഘർ, കോതാലിഗഡ്, കൊണ്ടാനെ ഗുഹകൾ, പുരുഷാബാദി തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രകൃതി സമ്മാനിക്കുന്ന ഈ മനോഹര വിരുന്ന് നുകരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1 പകൽ / 1 രാത്രി താമസത്തിനായി ഒരു മികച്ച പാക്കേജ് ഉണ്ട്. രാത്രിയിൽ നിങ്ങൾക്ക് ഹൈക്കിംഗ്, ക്യാമ്പിംഗ്, മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ നടത്തം എന്നിവ ആസ്വദിക്കാം. ജൂണ്‍ 26 വരെയാണ് മിന്നാമിനുങ്ങ് ഉത്സവം.
പുരുഷവാഡി ഫയര്‍ഫ്ലൈസ് ഫെസ്റ്റിവല്‍ – പുരുഷവാഡി ഗ്രാമത്തിലെ ട്രെക്കുകളും ട്രയലുകളും (ജൂണ്‍ 26 വരെ). ഒരു രാത്രി/ഒരു പകല്‍ ദൈര്‍ഘ്യമുള്ള പാക്കേജുകളാണുള്ളത്യ 2600 രൂപ മുതല്‍ 2900 രൂപ വരെയാണ് നിരക്കുകള്‍.
രാജ്മാച്ചി ഫയര്‍ഫ്ലൈസ് ട്രെക്ക് & ക്യാമ്പ് – പ്രദേശത്തിലൂടെ ട്രെക്കുകളും ട്രയലുകളും പ്രധാന പരിപാടികള്‍ (ജൂണ്‍ 25 വരെ). ലോണാവാലയ്ക്ക് അടുത്തുള്ള ഈ പ്രദേശത്ത് രണ്ട് ദിവസം വരെ നീണ്ടുനില്‍ക്കുന്ന പാക്കേജുകള്‍ ലഭ്യമാണ്. ഏകദേശം 1000 രൂപ മുതല്‍ 2000 രൂപവരെയാണ് പാക്കേജ് നിരക്കുകള്‍.
കൂടാതെ ജൂണ്‍ 4-5 തീയതികളിലായി ആരംഭിക്കുന്ന രാജ്മാച്ചി ബൈക്ക് റൈഡിലും ഫയര്‍ഫ്ലൈസ് ഫെസ്റ്റിവലിലും പങ്കെടുക്കാം. ഭണ്ഡാര്‍ദാര ഫയര്‍ഫ്ലൈസ് ഫോട്ടോഗ്രാഫി ബൂട്ട് ക്യാമ്പ് – ജൂണ്‍ 4-5 തീയതികളിലായി ആരംഭിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ 1000 രൂപ മുതല്‍ 2100 രൂപ വരെയാണ് നിരക്ക്. ഭണ്ഡാര്‍ദാര ഫയര്‍ഫ്ലൈസ് ക്യാമ്പിംഗ് ജൂണ്‍ 18 വരെയുണ്ടാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.