‘വിക്രം’ തീയറ്ററുകളിലെത്തി; കമല്‍ഹാസിനൊപ്പം തിളങ്ങി മലയാളി താരങ്ങളും

ഉലകനായകന്‍ കമല്‍ഹാസന്റെ ‘വിക്രം’ തിയേറ്ററുകളിലെത്തി. കമല്‍ഹാസിനൊപ്പം നിരവധി മലയാളതാരങ്ങളും അണിനിരക്കുന്ന ചിത്രമാണ് ‘വിക്രം’.

ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് വിക്രമിലെ മറ്റു മലയാളിതാരങ്ങള്‍. ഒപ്പം വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടിരുന്നു.

കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മാണം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ റിലീസിന് മുന്‍പു തന്നെ 200 കോടി ക്ലബില്‍ ഇടംനേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റുകള്‍ വിറ്റുപോയതിലൂടെയാണ് വിക്രം റിലീസിനു മുന്‍പെ ഈ നേട്ടം സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News