Dileep : നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണത്തിന് ഒന്നര മാസത്തെ സമയം നീട്ടി നൽകി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസത്തെ സമയം ഹൈക്കോടതി നീട്ടി നൽകി. സമയം നീട്ടിച്ചോദിച്ചുള്ള ക്രൈം ബ്രാഞ്ചിൻ്റെ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ഉത്തരവ്. അന്വേഷണം പൂർത്തിയാക്കാൻ ജൂലൈ 15 വരെയാണ് സമയം നൽകിയത്.

തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സാവകാശം നൽകണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ ആവശ്യം.

മൊബൈൽ ഡാറ്റാ കാർഡിൻ്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനുണ്ടന്നും അന്വേഷണം ഉടൻ അവസാനിപ്പിക്കാനാവില്ലന്നും സർക്കാർ അറിയിച്ചിരുന്നു. ദിലീപിൻറെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ഇക്കാര്യം നിഷേധിച്ച ദിലീപ് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫോണുകളിൽ നിന്നും ഡേറ്റ വീണ്ടെടുക്കാനുള്ളതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അന്വേഷണം പൂർത്തി ആക്കാൻ സമയം നീട്ടി നൽകണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News