മയക്കുമരുന്ന് കേസ്; കുവൈത്തില്‍ നിന്ന് നാടു കടത്തിയത് 400 പേരെ

കുവൈത്തില്‍ ഈ വര്‍ഷം മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട 400 പേരെ നാടുകടത്തിയതായി ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടമെന്റ് അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. മയക്കുമരുന്ന്് ഉപയോഗം ചെറുക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനും ഡിപ്പാര്‍ട്ട്മെന്റ് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികളുട ഭാഗമായാണ് ഇത്രയുംപേരെ നാടുകടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

ജി.സി.സി രാജ്യങ്ങളിലുടനീളം വിപുലമായ നവീന പരിശോധനാ സംവിധാനങ്ങളാണ് മയക്കുമരുന്ന് കേസുകളും കള്ളക്കടത്തും തടയാനായി ഒരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News