sidhu moose wala: ശരീരത്തിൽ തുളഞ്ഞുകയറിയത് 19 ബുള്ളറ്റുകൾ; 15 മിനിറ്റിൽ ജീവൻ നഷ്ടമായി; മൂസെവാലയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊലചെയ്യപ്പെട്ട പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല(sidhu moose wala)യുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മൂസെവാലയുടെ ശരീരത്തിൽ തുളഞ്ഞുകയറിയത് 19 ബുള്ളറ്റുകളാണ്.

വെടിയേറ്റ് 15 മിനിറ്റിൽ തന്നെ ജീവൻ നഷ്ടമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽവെച്ച് സിദ്ദു മൂസെവാലയെ മാഫിയാസംഘം വെടിവച്ചുകൊലപ്പെടുത്തിയത്.

മൂസെവാലയുടെ ശരീരത്തിന്റെ വലതുഭാഗത്താണ് ഭൂരിഭാഗം ബുള്ളറ്റുകളും പതിച്ചത്. കിഡ്‌നി, ലിവർ, ശ്വാസകോശം, നട്ടെല്ല് എന്നിവിടങ്ങളിലെല്ലാം ബുള്ളറ്റുകൾ തുളഞ്ഞുകയറിയിട്ടുണ്ട്.

15 മിനിറ്റിനുള്ളിൽ തന്നെ മരണം സംഭവിച്ചിരിക്കാമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. മാൻസയിലേക്കുള്ള യാത്രക്കിടെയാണ് മൂസെവാലയുടെ വാഹനം തടഞ്ഞുനിർത്തി അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്.

പഞ്ചാബിലെ പുതിയ എഎപി സർക്കാർ മൂസെവാലയുടെ സുരക്ഷ എടുത്തുകളഞ്ഞിന് പിന്നാലെയാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്.

കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയാതലവൻ ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം നടന്ന അകാലി നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ഗായകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News