യു.എസിൽ വീണ്ടും വെടിവെപ്പ്; നിരവധി പേർക്ക് പരുക്ക്

യു.എസ് സ്റ്റേറ്റ് വിസ്കോൻസിനിൽ സംസ്കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഗ്രേസ്‍ലാന്റ് സെമിത്തേരിയിലാണ് സംഭവം. തോക്കുധാരി നിരവധി തവണ വെടിയുതിർത്തു. കുറേപേർക്ക് പരുക്കേറ്റിട്ടുണ്ട്.

എന്നാൽ എത്രപേർക്ക് പരുക്കേറ്റുവെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് റാസിൻ പൊലീസ് വിഭാഗം അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പൊലീസ് ട്വീറ്റ് ചെയ്തു. അതേസമയം, സംസ്കാരത്തിന് എത്തിയ അഞ്ചു​പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തോക്ക്ധാരികളുടെ അക്രമം കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരുടെ ജീവനെടുത്തിരുന്നു. ഒരു മാസത്തിനിടെ രാജ്യത്ത് തോക്കുധാരികൾ മൂന്ന് കൂട്ട ഹത്യകളാണ് നടത്തിയത്. തുടർന്ന് തോക്ക് ലോബിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News