ഖത്തര്‍(qatar) രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഖലീഫയുടെ മുന്‍ ഭാര്യ കാസിയ ഗല്ലനിയോ( 45 ) മരിച്ച നിലയില്‍. സ്പാനിഷ് നഗരമായ മര്‍ബെല്ലയിലെ റിസേര്‍ട്ടിലാണ് ഗല്ലാനിയോയുടെ മൃതദേഹം കണ്ടെത്തിയത്. അമിത ഡോസില്‍ മയക്കുമരുന്ന് കഴിച്ചതാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്.
സ്‌പെയ്നില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതി വിഷാദത്തിലായിരുന്നെന്നും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലോസ് ആഞ്ചലസിലാണ് ഗല്ലനിയോ ജനിച്ചത്. 2004 ലാണ് ഇവര്‍ 73 കാരനായ അബ്ദുള്‍ അസീസ് ബിന്‍ ഖലീഫയെ വിവാഹം കഴിക്കുന്നത്.
രാജകുമാരന്റെ മൂന്ന് ഭാര്യമാരിലൊരാളായിരുന്നു ഗല്ലനിയോ. ഖത്തര്‍ അമീറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന പേരില്‍ രാജകുംബവത്തില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് അബ്ദുള്‍ അസീസ് ബിന്‍ ഖലീഫ അല്‍താനി.
1992 ലാണ് ഇദ്ദേഹം പാരീസിലേക്ക് മാറുന്നത്. എന്നാല്‍ ഇവരുടെയും വിവാഹ ജീവിതം നീണ്ടു നിന്നില്ല. തന്റെ മൂന്ന് പെണ്‍മക്കളിലൊരാളെ പീഡിപ്പിച്ചെന്നാരോപിച്ച് ഗല്ലനിയോ രാജകുമാരനില്‍ നിന്നും വേര്‍പിരിഞ്ഞു. എന്നാല്‍ മൂന്ന് പെണ്‍കുട്ടികളും രാജകുമാരനൊപ്പമായിരുന്നു പോയത്.
പെണ്‍മക്കളെ തനിക്ക് വിട്ടു കിട്ടാന്‍ വേണ്ടി നീണ്ട 15 വര്‍ഷം നിയമ പോരാട്ടം ഗല്ലനിയോ നടത്തിയിരുന്നു. മരണത്തില്‍ പെലീസ് അന്വേഷണം ആരംഭിച്ചിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.