M M Mani : കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ വിധി : എം എം മണി

കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം എം മണി.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്ന സാഹചര്യത്തില്‍ ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് (തിരഞ്ഞെടുപ്പ്)വിധിയെന്നായിരുന്നു കുറിപ്പ്.

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കെ വി തോമസ്. ഉമാ തോമസിനെ അഭിനന്ദിക്കുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.താന്‍ എന്നും വികസനത്തിനൊപ്പമാണ്. തനിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സംസ്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിലെ പരാജയം സമ്മതിക്കുന്നതായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു.ഫലം അപ്രതീക്ഷിതവും അവിശ്വസനീയവുമാണ്.പരാജയ കാരണത്തെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here