എലിസബത്ത് ബ്രിട്ടീഷ് രാജ്ഞിയായി 70 വര്‍ഷം

ബ്രിട്ടീഷ് രാജ്ഞിയായി 70 വര്‍ഷം പിന്നിട്ട് എലിസബത്ത് (96). പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ലണ്ടനില്‍ വ്യാഴാഴ്ച തുടക്കമായി. ഞായറാഴ്ചയാണ് പ്രധാന ആഘോഷം. അന്ന് ഇന്ത്യന്‍ വംശജനായ നടന്‍ അജയ് ഛമ്പ്രയുടെ നേതൃത്വത്തില്‍ ബോളിവുഡ് ശൈലിയില്‍ ആഘോഷപാര്‍ടി ഒരുക്കും. 1952–ല്‍ 25–ാം വയസ്സിലാണ് എലിസബത്ത് ബ്രിട്ടീഷ് രാജ്ഞിയായത്.

രാജ്ഞിയുടെ സ്വകാര്യ സേനയായ ഹൗസ്ഹോള്‍ഡ് ഡിവിഷനില്‍ നിന്നുള്ള 1,200 ലധികം ഉദ്യോഗസ്ഥരും നൂറുകണക്കിന് ആര്‍മി സംഗീതജ്ഞരും 240 കുതിരകളും ഇതില്‍ അണിനിരക്കും. ഐറിഷ് ഗാര്‍ഡ്‌സിന്റെ ഒന്നാം ബറ്റാലിയനാകും കളര്‍ എന്ന റെജിമെന്റല്‍ പതാകയേന്തുക. സൈനിക പ്രദര്‍ശനത്തിനൊടുവില്‍ ഇവര്‍ പരേഡ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങുമ്പോള്‍ രാജ്ഞിയും രാജകുടുംബത്തിലെ അംഗങ്ങളും ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും. കൊട്ടാരത്തിന് മുകളിലൂടെ ഫ്‌ലൈ പാസ്റ്റോടെ ചടങ്ങുകള്‍ സമാപിക്കും. എന്നാല്‍ കൊവിഡ് മഹാമാരി വരുത്തിയ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വലിയൊരു ചടങ്ങ് സെന്‍ട്രല്‍ ലണ്ടനിലേക്ക് മടങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel