Dr.Jo Joseph : കൂടെ നിന്ന എല്ലാവർക്കും നന്ദി : ഡോ. ജോ ജോസഫ്

കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് ഡോ. ജോ ജോസഫ് . പരാജയം പൂർണ്ണമായി അംഗീകരിക്കും. പാർട്ടി എൽപ്പിച്ച ജോലി കൃത്യമായി ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമാ തോമസിനെ അഭിനന്ദിക്കുന്നു.ആരും പ്രതീക്ഷിക്കാത്ത തോൽവിയാണുണ്ടായതെന്നും എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കെ വി തോമസ് പ്രതികരിച്ചു. ഉമാ തോമസിനെ അഭിനന്ദിക്കുന്നുവെന്നും കെ.വി തോമസ് പറഞ്ഞു.താന്‍ എന്നും വികസനത്തിനൊപ്പമാണ്. തനിക്കെതിരായ പ്രതിഷേധം കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സംസ്കാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിലെ പരാജയം സമ്മതിക്കുന്നതായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രതികരിച്ചു.ഫലം അപ്രതീക്ഷിതവും അവിശ്വസനീയവുമാണ്.പരാജയ കാരണത്തെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News