ഹൃദ്രോഗവുമായി ബന്ധപ്പെട്ട സൂചനകള്‍ ദഹനപ്രശ്‌നമായി എടുത്തിരിക്കാം കെ കെ

പ്രശസ്ത ഗായകന്‍ കെകെയുടെ ഹൃദയധമനിയില്‍ ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നും വീണയുടന്‍ തന്നെ സിപിആര്‍ (പുനരുജ്ജീവന പ്രക്രിയ) ചെയ്തിരുന്നെങ്കില്‍ രക്ഷിക്കാനായേനേ എന്നും പോസ്റ്റ്‌മോര്‍ട്ടം സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു.

ഇടതുവശത്തെ ധമനിയില്‍ 80% ഉള്ള ഗുരുതരമായ ബ്ലോക്ക് രക്തയോട്ടത്തെ ബാധിച്ചിരുന്നു. മറ്റിടങ്ങളില്‍ ചെറിയ ബ്ലോക്കുകളും ഉണ്ടായിരുന്നു. ലൈവ് ഷോയിലെ ആവേശവും നൃത്തവും കൂടിയായപ്പോള്‍ രക്തയോട്ടത്തെ കൂടുതല്‍ ബാധിച്ച് ഹൃദയസ്തംഭനത്തിനു കാരണമായിട്ടുണ്ടാകാം.

ദീര്‍ഘകാലത്തെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ചികിത്സിച്ചിട്ടില്ലെന്നാണു കരുതേണ്ടത്. ഹൃദ്രോഗവുമായി ബന്ധപ്പെട്ട സൂചനകള്‍ ദഹനപ്രശ്‌നമായി കെകെ എടുത്തിരിക്കാമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം വയറെരിച്ചിലിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നുവെന്ന് ഭാര്യ അറിയിച്ചതായി പൊലീസും പറഞ്ഞു. മുറിയില്‍ നിന്ന് ഇത്തരം ഗുളികകള്‍ കണ്ടെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News