ഉപതെരഞ്ഞെടുപ്പ്; ഉത്തരാഖണ്ഡിലും ഒഡീഷയിലും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലും, ഒഡീഷയിലും തകര്‍ന്നടിഞ്ഞു കോണ്‍ഗ്രസ്. ഉത്തരാഖണ്ഡിലെ ചമ്പാവതില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി 58528 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്ഗ്രസിന് ലഭിച്ചത് ആകെ 3233 വോട്ടുകള്‍ മാത്രം..ജയിച്ചതോടെ ധാമിക്ക് മുഖ്യമന്ത്രി ആയി തുടരാം..ഓഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലത്തില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ വിജയം നേടി .

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിനോട് തോറ്റ പുഷ്‌കര്‍ സിങ് ധാമിക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ വിജയം അനിവാര്യം ആയിരുന്നു. പുഷ്‌കര്‍ സിങ് ധാമി വന്‍വിജയം നേടിയപ്പോള്‍ മറുഭാഗത്തു കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.

ധാമി 58,258 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നിര്‍മല ഗെഹ്തോറിയ്ക്ക് 3233 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ചമ്പാവതില്‍നിന്ന് വിജയിച്ച കൈലാഷ് ഗെഹ്തോറി ധാമിക്കായി എംഎല്‍എ സ്ഥാനം രാജിവെക്കുകയായിരുന്നു. ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലത്തില്‍ ഭരണകക്ഷിയായ ബിജു ജനതാദള്‍ വിജയം നേടി .

ബി.ജെ.ഡി സ്ഥാനാര്‍ത്ഥി അളകാ മൊഹന്തിയാണ് 22,070 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിനിര്‍ത്തിയത്.ഇവിടെ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. ബിജു ജനതാദള്‍ MLA കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News