M Swaraj: പരാജയം തുറന്ന മനസോടെ അംഗീകരിക്കുന്നു; തൃക്കാക്കരയിലേത്‌ ഭരണത്തിനെതിരായ വിധിയെഴുത്തല്ല: എം സ്വരാജ്

തൃക്കാക്കര(thrikkakkara)യിലേത്‌ ഭരണത്തിനെതിരായ വിധിയെഴുത്തല്ലെന്ന് എം സ്വരാജ്(m swaraj). പരാജയം തുറന്ന മനസോടെ അംഗീകരിക്കുന്നുവെന്നും സഹതാപ തരംഗം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ തെരഞ്ഞടുപ്പിൽ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. സഹതാപതരംഗം തുടരുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

അതിനുപകരം ഇതാകെ സർക്കാരിനെതിരാണ് സർക്കാരിന്റെ പദ്ധതികൾക്കെതിരാണ് എന്നൊക്കെ വ്യാഖ്യാനിച്ചാൽ തെറ്റായ നിഗമനങ്ങളിലാണ് എത്തിച്ചേരുക’, സ്വരാജ് പറഞ്ഞു.

Dr.Jo Joseph : കൂടെ നിന്ന എല്ലാവർക്കും നന്ദി : ഡോ. ജോ ജോസഫ്

കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് ഡോ. ജോ ജോസഫ് . പരാജയം പൂർണ്ണമായി അംഗീകരിക്കും. പാർട്ടി എൽപ്പിച്ച ജോലി കൃത്യമായി ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമാ തോമസിനെ അഭിനന്ദിക്കുന്നു.ആരും പ്രതീക്ഷിക്കാത്ത തോൽവിയാണുണ്ടായതെന്നും എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News