Thrikkakkara:തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഉമാ തോമസ്;ഫലത്തില്‍ പാര്‍ട്ടി പരിശോധന നടത്തുമെന്ന് ജോ ജോസഫ്

തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഉമാ തോമസ്, വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച ജോ ജോസഫ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടി പരിശോധന നടത്തുമെന്നും വ്യക്തമാക്കി. തൃക്കാക്കരയിലെ ഫലപ്രഖ്യാപനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

25,016 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വന്‍വിജയമാണ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായ ഉമാ തോമസ് കരസ്ഥമാക്കിയത്. തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച ഉമാ തോമസ്, വിജയം പ്രതീക്ഷിച്ചതാണെന്നും എന്നാല്‍ തൃക്കാക്കരയിലെ ജനങ്ങള്‍ വലിയ വിജയമാണ് സമ്മാനിച്ചതെന്നും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുമെന്നും വ്യക്തമാക്കി. ഉമാ തോമസിന് അഭിന്ദനങ്ങള്‍ അറിയിച്ച ജോ ജോസഫ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കഴിവിന്റെ പരമാവധി പ്രവര്‍ത്തിച്ചുവെന്നും തോല്‍വിയെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News