കെ വി തോമസിനെ വംശീയാധിക്ഷേപം നടത്തുന്നു, തള്ളിപ്പറയാന്‍ ഒരു നേതാക്കള്‍ പോലും തയ്യാറല്ല: എ എ റഹീം

തൃക്കാക്കരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയതിന് പിന്നാലെ കെ.വി തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമര്‍ശിച്ച് എ.എ. റഹീം എം.പി. അദ്ദേഹത്തെ പോലെ ഒരു തലമുതിര്‍ന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നും റഹീം തുറന്നടിച്ചു. വിഡിയോ കാണാം:

റഹീമിന്റെ വാക്കുകള്‍

കെ.വി. തോമസിനെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയില്‍ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. വംശീയാധിക്ഷേപം നടത്താനുള്ള ലൈസന്‍സാണ് തൃക്കാക്കരയിലെ വിജയമെന്ന് കോണ്‍ഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുത്’. ഇത് തള്ളിപ്പറയാന്‍ നേതാക്കള്‍ പോലും തയ്യാറായില്ലെന്നും റഹീം ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News