Adani Group; ‘പരിസ്ഥിതി നാശം; അദാനിയുടെ പ്ലാന്റിന് 52 കോടി രൂപ പിഴ

അദാനി ഗ്രൂപ്പിന്റെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് താപ വൈദ്യുത നിലയത്തിന് 52 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. നാട്ടുകാർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് സാരമായ കേടുപാട് വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിന്റെ വിധി. ജനജാഗ്രതാ സമിതിയാണ് ഹർജി നൽകിയത്.

പ്ലാന്‍റിന് ചുറ്റുമുള്ള ശുദ്ധജല വിതരണം, മലിന ജല ശുദ്ധീകരണ പ്ലാന്റുകൾ, ആരോഗ്യ പരിപാലനം തുടങ്ങിയവ കൃത്യവും മെച്ചവുമായി നടത്താൻ നഷ്ടപരിഹാരത്തുകയിലെ പകുതി പണം വിനിയോഗിക്കണമെന്നും വിധിയിൽ പറയുന്നു. ഇടക്കാല വിധിയിൽ പ്ലാന്റ് അഞ്ച് കോടി രൂപ കെട്ടിവച്ചിരുന്നു. ശേഷിക്കുന്ന തുക മൂന്ന് മാസത്തിനകം അടയ്ക്കണമെന്നും വിധിയിൽ പറയുന്നു. പ്ലാന്റിന്റെ 10 കിലോമീറ്റർ ചുറ്റളവിലെ കൃഷിയിടങ്ങളെ പ്ലാന്റിന്റെ പ്രവർത്തനം എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാൻ ഉന്നതരടങ്ങിയ ജോയിന്റ് കമ്മിറ്റിയെയും ട്രൈബ്യൂണൽ നിയോഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel