തൃക്കാക്കരയില്‍ സാങ്കേതികമായി യുഡിഎഫ് ജയിച്ചു;വിജയത്തെ അംഗീകരിക്കുന്നു:മന്ത്രി അഹമ്മദ് ദേവര്‍കോവില്‍|Ahamed Devarkovil

(Thrikkakkara)തൃക്കാക്കരയില്‍ സാങ്കേതികമായി യുഡിഎഫ് വിജയിച്ചുവെന്നും വിജയത്തെ അംഗീകരിക്കുന്നുവെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍(Ahamed Devarkovil). തൃക്കാക്കരയില്‍ പ്രത്യക്ഷമായി ഇടതുപക്ഷ സര്‍ക്കാരിനെതിരായി വര്‍ഗ്ഗീയ ശക്തികളുടെ കൂട്ടുകെട്ട് ഉണ്ടായി. കഴിഞ്ഞ തവണ മത്സരിച്ച 20 – 20 യുടെ വോട്ട് എവിടെ പോയെന്ന് പരിശോധിക്കപ്പെടണം. തൃക്കാക്കരയില്‍ എല്‍ ഡി എഫ് ശക്തമായ പോരാട്ടം നടത്തിയെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

Accident:എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരുക്ക്

എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരുക്ക്. കോഴിക്കോട് ചാത്തമംഗലം താഴെ പത്രണ്ടില്‍ വച്ചാണ് അപകടമുണ്ടായത്. കാരശ്ശേരി സഞ്ചരിച്ച ഓട്ടോ ചാത്തമംഗലത്തിന് സമീപത്ത് വെച്ച് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. നടുവിന് പരുക്കേറ്റ കാരശ്ശേരിയെ മുക്കത്തെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News