കെ റെയില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ജനവിധി തിരിച്ചടിയായി കരുതാനാകില്ലെന്നും ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും സൂക്ഷ്മമായി പരിശോധിക്കുമെന്നും പി രാജീവ് വ്യക്തമാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ധിച്ചതാണെന്നും എന്നാല്‍ എതിരായ വോട്ടുകളെല്ലാം ഏകീകരിക്കപ്പെട്ടുവെന്നുമായിരുന്നു മന്ത്രി പി രാജീവിന്റെ പ്രതികരണം.
ഭരണത്തിന്റെ വിലയിരുത്തലാണ് ജനവിധിയെന്ന വിശകലനം യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജും പ്രതികരിച്ചു. മുഖ്യമന്ത്രിയെ പരിഹസിക്കാന്‍ ശ്രമിച്ചവര്‍ക്കും എം സ്വരാജ് മറുപടി നല്‍കി. പരാജയം അപ്രതീക്ഷിതമെന്നും കാരണം പരിശോധിക്കുമെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും പ്രതികരിച്ചു.
യുഡിഎഫ് കോട്ടയാണെങ്കിലും തൃക്കാക്കരയില്‍ അട്ടിമറി വിജയം എല്‍ഡിഎഫ് പ്രതീക്ഷിച്ചതാണ്. പരാജയപ്പെട്ടപ്പോഴും എല്‍ഡിഎഫിന് 2,244 വോട്ട് വര്‍ധിച്ചു. പരാജയകാരണം വിലയിരുത്തുമെന്നും ജനവിധി ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും എറണാകുളത്തെ സിപിഐഎം നേതാക്കള്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.