KV Thomas; കെ.വി.തോമസിനെതിരെ മുദ്രാവാക്യം വിളിയുമായി കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകര്‍

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ വി തോമസിനെ അധിക്ഷേപിച്ച് കോൺഗ്രസ് പ്രവർത്തകർ. അധിക്ഷേപ മുദ്രാവാക്യമുയർത്തി കോൺഗ്രസ് പ്രവർത്തകർ കെ വി തോമസിൻ്റെ വീട്ടിലേക്ക് പ്രകടനം നടത്തി. പ്രകടനം കോൺഗ്രസ് സംസ്കാരത്തിന് ചേരാത്തത് എന്നും കെ വി തോമസ് പ്രതികരിച്ചു

അതിരുകടക്കുന്ന ആഹ്ലാദ പ്രകടനമായിരുന്നു കോൺഗ്രസ് പ്രവർത്തകർ നടത്തിയത്. കെ വി തോമസിൻ്റെ വീട്ടിലേക്ക് നടത്തിയ പ്രകടനം അധിക്ഷേപ വാക്കുകൾ കൊണ്ട് നിറഞ്ഞതായിരുന്നു.
തൻറെ വീട്ടിലേക്ക് അധിക്ഷേപ പ്രകടനം നടത്തിയത് സംസ്ക്കാരത്തിന് യോജിക്കാത്തത് പ്രവർത്തി എന്ന് കെ വി തോമസ് പ്രതികരിച്ചു.

തെരഞ്ഞെടുപ്പിൽ തോൽവിയും പരാജയവുംസ്വാഭാവികം. കെ റെയിൽ ഉൾപ്പെടെയുള്ള വികസന പദ്ധതിക്കുള്ള തൻ്റെ പിന്തുണ തുടരുമെന്നും തോമസ് മാഷ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News