തിയേറ്ററുകളെ ഇളക്കിമറിച്ച് ‘വിക്രം’;തോരോട്ടം തുടരുന്നു|Vikram Movie

(Kamal Hassan)കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത (Vikram)’വിക്രം’ എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും വന്‍ വരവേല്‍പ്പ്. ചിത്രത്തിന്റെ പ്രദര്‍ശനം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആരംഭിച്ചത്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ വിക്രം എന്ന കഥാപാത്രമായി കമല്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സ്‌ക്രീനില്‍ സൂര്യ പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കയ്യടിച്ചത്. മിക്ക തിയേറ്ററുകളിലും മുന്‍കൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. ചിത്രം പല ഇടങ്ങളിലും ഹൗസ്ഫുളളായി തുടരുകയാണ്.

ചിത്രം ആക്ഷനും വൈകാരികതയുമൊക്കെ നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. കാര്‍ത്തി നായകനായ ലോകേഷ് കനകരാജിന്റെ കൈതി എന്ന ചിത്രം നല്‍കിയ അതേ ആവേശം വിക്രം നല്‍കുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി തുടങ്ങി വലിയ താരനിരയും ചിത്രത്തിലെത്തുന്നുണ്ട്.

ലോകേഷ് കനകരാജ് തന്നെയാണ് രചനയും സംവിധാനവും. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here