Thrikkakkara Election : തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതു വിരുദ്ധ ശക്തികളെ യോജിപ്പിക്കാന്‍ യുഡിഎഫിന് കഴിഞ്ഞു ,അത് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുവെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2 244 വോട്ട് എല്‍ഡിഎഫിന് കൂടിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിക്ക് വോട്ട് കുറഞ്ഞു. 20- 20 മല്‍സരിക്കാതെ ഇരുന്നത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും ബിജെപിയുടെ വോട്ടില്‍ ക്രമാനുഗതമായ കുറവ് സംഭവിക്കുന്നുവെന്നും എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജനവിധി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം എന്ന മുന്നറിപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് വോട്ട് ഇതില്‍ കൂടൂതല്‍ കിട്ടേണ്ടതാണ്. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയി എന്നോ ജയിച്ചാല്‍ എല്ലാം നേടിയെന്നോ അഭിപ്രായം ഇല്ലെന്നും കെ റെയില്‍ ഹിതപരിശോധന അല്ല നടന്നതെന്നും അതിനുള്ള ജനവിധി 2021 ല്‍ തന്നെ ലഭിച്ചുവെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

അനുമതി ലഭിച്ചാല്‍ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകും. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് സഭാ ആശുപത്രിയില്‍ വെച്ചല്ല. സഭാ സ്ഥാനാര്‍ത്ഥി വിവാദം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. കേരളത്തിന്റെ സാഹചര്യത്തില്‍ സഹതാപം വരാറുണ്ട്. എത് പ്രതിസന്ധി വന്നാലും കേരളത്തില്‍ ജയിക്കാന്‍ കഴിയുന്ന 30 മണ്ഡലങ്ങള്‍ UDF ന് ഉണ്ടെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News