Barcelona; വ്യത്യസ്ത ഡിസൈൻ; ബാഴ്സലോണയുടെ പുതിയ ഹോം ജേഴ്സി എത്തി

ബാഴ്സലോണ 2022-23 സീസണായുള്ള പുതിയ ജേഴ്സി പുറത്തിറക്കി. പതിവ് ബാഴ്സലോണ ജേഴ്സികളിൽ നിന്ന് മാറ്റമാണ് ബാഴ്സലോണയുടെ പുതിയ ഹോം കിറ്റ്. സ്പോർടിഫൈ സ്പോൺസർ ആയി എത്തിയതിനു ശേഷമുള്ള ആദ്യ ഹോം ജേഴ്സി ആണിത്. സ്പോർടിഫൈയുടെ ലോഗോ ബാഴ്സലോണ ജേഴ്സിയുടെ മുൻ വശത്ത് ഉണ്ട്. മികച്ച ജേഴ്സിക്ക് നല്ല പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈകി ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ജേഴ്സി നൈകിന്റെ ബാഴ്സലോണയുടെയും ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. അടുത്ത പ്രീസീസൺ മത്സരങ്ങൾ മുതൽ ബാഴ്സലോണയെ ഈ ജേഴ്സിയിൽ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News