കര്‍ണാടകയില്‍ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കർണാടകയിലെ കർബുർ​ഗി ജില്ലയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്. സ്വകര്യ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ​

ഗോവയിൽ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 22 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തിനശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here