സിബിഎസ്ഇ, ഐസിഎസ്ഇ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്തു|V Sivankutty

സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉദ്യോഗസ്ഥരുടെ യോഗം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്തു. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍, സി.ബി.എസ്.ഇ സ്‌കൂളുകളുടെ അംഗീകാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തി. നടപ്പ് അധ്യയന വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്തെ സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മാര്‍ഗ രേഖ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളുകളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാമെന്ന് യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ ഐ എ എസ് അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, റീജിയണല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള സി.ബി.എസ്.ഇ പ്രതിനിധികള്‍, ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയ നവോദയ വിദ്യാലയ പ്രതിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News