Rahul Gandhi : നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്ക് ഹാജരാകാൻ സമയം നീട്ടി നല്‍കി

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഹാജരാകാൻ സമയം നീട്ടി നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂൺ 13 ന് ഹാജരാകാനാണ് ഇഡിയുടെ നിർദേശം. ജൂൺ രണ്ടിന് ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധി ആവശ്യപെട്ടതിനെ തുടർന്നാണ് സമയം നീട്ടി നൽകിയത്.

നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകൻ, കൂടുതൽ സമയം  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിദേശത്ത്  ആയതിനാൽ  ഹാജരാകാൻ  കൂടുതൽ സമയം വേണമെന്നാണ് രാഹുൽ അറിയിച്ചത്.

ഇതേ തുടർന്ന് ജൂൺ 13 ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ നേരിട്ട് ഹാജരാകാരണമെന്നാണ് ഇഡിയുടെ നിർദേശം. വിദേശത്ത് നിന്നും
ജൂൺ 5നാണ് രാഹുൽ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തുക. ജൂൺ ഒന്നിനാണ് രാഹുലിനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചത്.

നേരത്തേ രാഹുൽ ഗാന്ധിയോട് ജൂൺ രണ്ടിനും സോണിയ ഗാന്ധിയോട് ജൂൺ 8 നും ഹാജരാവാനാണ് ഇഡി ആവശ്യപെട്ടിരിരുന്നത്. സോണിയ ഗാന്ധി നിലവിൽ കോവിഡ് ബാധിച്ച് ചീകിത്സയിലാണ്. രോഗം ഭേദമായി ജൂൺ 8ന് സോണിയ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യങ് ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർമാരായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചായിരുന്നു ഇഡി കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News